ഉദ്ദേശലക്ഷ്യങ്ങൾ
- സ്വജീവിതം സമൂഹ നന്മയ്ക്കും, സേവനത്തിനുമായി സമർപ്പിച്ച ആരാധ്യനായ ഉമ്മൻചാണ്ടിയുടെ കർമ്മപഥങ്ങളിലെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ സന്നദ്ധമാകുന്ന പ്രവർത്തനം
- ജാതിമത വിഭാഗീയ വ്യത്യാസങ്ങളില്ലാതെ ഏവരെയും കൂട്ടിയോജിപ്പിക്കുന്ന കർമവീഥിയാണ് സ്‌മൃതികേന്ദ്രം.
- ഉമ്മൻ ചാണ്ടി മുറുകെപ്പിടിച്ച ഗാന്ധിയൻ ചിന്തകൾക്ക് അനുസൃതമായുള്ള പ്രവർത്തനാരീതിയും വികസന സമീപനവും എന്ന ആശയം ഉൾക്കൊണ്ടുള്ള പ്രവർത്തനം.
- അവശർക്കും ആലംബഹീനർക്കും സഹായമേകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രസ്ഥാനത്തിന്റെ മുഖമുദ്രയായിരിക്കും.
- അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ എന്നിവയ്ക്ക് എതിരേയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക.
- സാംസ്‌കാരികവും, വിദ്യാഭ്യാസപരവുമായുള്ള അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കുക.
- സാമൂഹ്യവും സാമ്പത്തികവും ആയി പിന്നോക്കാവസ്ഥയിലുള്ളവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജന സമൂഹത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്ക് വേണ്ടിയുള്ള പദ്ധതി പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തുക.
- പരിസ്ഥിതി സംരക്ഷണം അനൗപചാരിക വിദ്യാഭ്യാസം സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടം എന്നിവയ്ക്കായുള്ള കർമ്മപരിപാടികൾ ഏറ്റെടുക്കുക.
- നാടിന്റെ നന്മയക്ക് വേണ്ടി ഐക്യത്തോടുകൂടി സാമൂഹ്യസേവനം നടത്തുക. ജനങ്ങളുടെ സർവ്വോതോമുഖ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കുക.
- സ്ത്രീധനം, മദ്യം, മയക്കുമരുന്ന് എന്നിവ സൃഷ്‌ടിക്കുന്ന വിപത്തിനെതിരെയുള്ള ബോധവൽക്കരണപ്രവർത്തനങ്ങൾ ഏറ്റെടുക്കുക.
- ആതുരശാലകളും, അനാഥാലയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.
- ജനശ്രീ സുസ്ഥിര വികസനമിഷൻ്റെ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തനങ്ങൾക്ക് പങ്കാളിത്തം വഹിക്കുക.